
ഞാനൊരു സീറോ..
അന്ന്,
വിദ്യാലയ മുറ്റത്ത്കൂട്ടുകാരുമൊത്ത് കളിക്കുന്നതിന്ന് മുമ്പ്
കച്ചറ കാട്ടിയപ്പോള്‍
മാശുടെ കയ്യിന്ന് അടി കിട്ടുന്നതിന്ന് മുമ്പ്
കഞ്ഞി കുടിക്കാന്‍ വീട്ടില്‍ ചെന്നിട്ട്
തരികിട കളിച്ചപ്പോള്‍
സസ്‌പെന്റ് ചെയ്യുന്നതിന്ന് മുമ്പ്
ഒഴിവ് ദിവസം
കളിമണ്ണ് വാരിയെറിഞ്ഞ് കളിക്കുന്നതിന്ന് മുമ്പ്
ആല്‍മരച്ചോട്ടിലിരുന്ന്
തമ്മില്‍ തമ്മില്‍
വെടി പറയുന്നതിന്നും മുമ്പ്
അന്ന്,
മാതാപിതാക്കളുടെ
കൈയും പിടിച്ച് കളിയും ചിരിയുമായി
പൂര മുറ്റത്തൂടെ നടന്നതിന്നും മുമ്പ്
എന്നെ ഓമനിച്ച് കൊണ്ട്
താലോലിക്കുന്നതിനും മുമ്പ്
മാതൃ ശരീരത്തിന്റെ ചൂടറിഞ്ഞ്
മാതാവിന്റെ മാറോട് ചേര്‍ന്ന്
കിടക്കുന്നതിനും മുമ്പ്
മാതാവിനെ ചവിട്ടിപ്പരുക്കേല്‍പ്പിച്ച്
ഗര്‍ഭാശയത്തില്‍ കിടക്കുന്നതിനും മുമ്പ്
ഞാന്‍ വെറും സീറോ ആയിരുന്നു
Comments
Post a Comment